|    Nov 19 Sun, 2017 10:30 am
FLASH NEWS

പാലക്കാട് -ആനക്കല്ല് ബസ് സര്‍വീസ് : ഇന്നുമുതല്‍ വീണ്ടും സര്‍വീസ് നടത്തും

Published : 23rd November 2016 | Posted By: SMR

പാലക്കാട്: പാലക്കാട് -മലമ്പുഴ- ആനക്കല്ല് വഴി വലിയകാട് പ്രദേശത്തേയ്ക്കുള്ള കെ.എസ്.ആര്‍.റ്റി.സി ബസ് ഇന്ന് (നവംബര്‍ 22) മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് വിഎസ്അച്ചുതാനന്ദനന്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. പൊതുഗതാഗത സംവിധാനം മാത്രം ആശ്രയിക്കുന്ന പ്രദേശവാസികള്‍ക്ക് ഒരാഴ്ച ബസ് മുടങ്ങിയതിനെതുടര്‍ന്നുണ്ടായ പ്രയാസം മനസ്സിലാക്കി എംഎല്‍എ ഇടപ്പെട്ടതിനെതുടര്‍ന്നാണ് സര്‍വീസ് പുന: സ്ഥാപിക്കുന്നത്. ശബരിമല സീസനും മറ്റ് പ്രധാന റൂട്ടുകളില്‍ ബസുകളുടെ കുറവും മൂലമാണ് വീതികൂടിയ റോഡില്ലാത്ത വലിയകാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തരം ഷോര്‍ട്ട് വീല്‍ ബെയ്‌സ്ഡ് (എസ്.ഡബ്ള്‍ യുബി) ബസ് മുടങ്ങിയതെന്നും 22ന് തന്നെ സര്‍വീസ് പുന:സ്ഥാപിക്കാന്‍ പെരിന്തല്‍മണ്ണ യൂനിറ്റില്‍ നിന്നും ഇത്തരത്തിലൂള്ള ബസ് ലഭ്യമായിട്ടുണ്ടെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക