|    Aug 19 Sun, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പാലക്കാട്ട് നിരവധി വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍; ജില്ലയില്‍ റെഡ് അലര്‍ട്ട്

Published : 10th August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും തുറന്നുവിട്ട ഡാമുകളില്‍ നിന്നുള്ള വെള്ളമൊഴുക്കിലും നഗരസഭാ പരിധിയില്‍ മാത്രം 150ലധികം വീടുകള്‍ പൂര്‍ണമായും വെള്ളത്തിലായി. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നഗരസഭയിലെ മൂന്ന്, നാല് വാര്‍ഡുകളിലെ ജൈനിമേട്, അയ്യപുരം, കല്‍പ്പാത്തി, ശേഖരീപുരം, ചുണ്ണാമ്പുത്തറ, കുന്നുമ്പ്രം എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. ശംഖുവാരത്തോടിന്റെ ഇരുകരകളിലുമുള്ള വിവിധ കോളനികളില്‍ ഉള്‍പ്പെട്ട വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ചെങ്കല്ല്, മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീടുകള്‍ പലതും വെള്ളത്തി ല്‍ കുതിര്‍ന്ന് നിലംപൊത്തി. വെള്ളത്തിലായ വീടുകളിലെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍ മേഖലയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. മലമ്പുഴ, അകത്തേത്തറ, പുതുശ്ശേരി, പറളി പഞ്ചായത്തുകളിലെ നിരവധി വീടുകളും വെള്ളത്തിലാണ്. നാശനഷ്ടത്തിന്റെ കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂവെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഹെക്ടര്‍കണക്കിന് കൃഷി പൂര്‍ണമായും വെള്ളത്തിലാണ്. മേഖലയിലെ പാലങ്ങളിലും റോഡുകളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ഉച്ചയ്ക്കുശേഷം വൈകീട്ടു വരെ മഴയ്ക്കു ശമനമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമായെങ്കിലും രാത്രിയോടെ വീണ്ടും മഴ ശക്തിപ്പെട്ടത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss