|    Oct 23 Mon, 2017 3:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാലക്കാട്ട് ചൂട് 40 ഡിഗ്രി

Published : 11th March 2016 | Posted By: SMR

പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നലെ താപനില 40 ഡിഗ്രിയിലെത്തി. സംസ്ഥാനത്ത് ഇക്കുറി രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന അന്തരീക്ഷ ഊഷ്മാവാണിത്.
മുണ്ടൂര്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ മാപിനിയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് മാര്‍ച്ച് തുടക്കത്തില്‍ തന്നെ കനത്ത ചൂട് അനുഭവപ്പെടുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവുമാണ് താപനില ഉയരാറുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും 37-39 ഡിഗ്രിക്ക് ഇടയിലാണു താപനില. കഴിഞ്ഞയാഴ്ച മണ്ണാര്‍ക്കാട്ട് സൂര്യാഘാതം റിപോര്‍ട്ട് ചെയ്തിരുന്നു. 40 ഡിഗ്രിക്കും അതിനു മുകളിലും സൂര്യാഘാതത്തിന് സാധ്യതയുള്ള താപനിലയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക