|    Jan 23 Mon, 2017 6:18 pm
FLASH NEWS

പാലക്കയം തട്ട്: കോടമഞ്ഞണിഞ്ഞ് കണ്ണൂരിന്റെ ഊട്ടി

Published : 2nd August 2016 | Posted By: SMR

ചെറുപുഴ: കണ്ണൂരിന്റെ ഊട്ടിയാവാന്‍ കോടമഞ്ഞണിഞ്ഞ് പാലക്കയം തട്ട്. നടുവില്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പാലക്കയം തട്ട്. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയാണ്. അപൂര്‍വയിനം ഔഷധ സസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഇവിടെയുണ്ട്.
സമുദ്ര നിരപ്പില്‍ നിന്നു 3500 അടിയാണ് പാലക്കയം തട്ടിന്റെ ഉയരം. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് എന്നായത്. നടുവില്‍ നിന്ന് മണ്ടളം വഴി പാലക്കയം തട്ടിലെത്താം. കണ്ണൂരില്‍ നിന്നു വരുന്നവര്‍ക്ക് വേറെ മാര്‍ഗവുമുണ്ട്. കണ്ണൂര്‍-തളിപ്പറമ്പ്-നടുവില്‍-കുടിയാന്‍മല വഴിയും പാലക്കയം തട്ടിലെത്താം. കുടിയാന്‍ മലയില്‍ നിന്ന് 7 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കാസര്‍കോട് ജില്ലയില്‍ നിന്ന് വരുന്നവര്‍ക്ക് ചെറുപുഴ-ആലക്കോട്-കരുവഞ്ചാല്‍ നിന്നു വെള്ളാട് വഴി 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടിലെത്താം.
കോട്ടയം തട്ട് എന്ന സ്ഥലം വരെ ഏതുവാഹനവും എത്തും. ഇവിടെ നിന്നു പാലക്കയം തട്ട് വരെ ഒന്നര കിലോമീറ്റര്‍ വാഹനം ഉപയോഗിക്കാനാവാത്ത വഴിയാണ്. അതിനാല്‍ കോട്ടയം തട്ടില്‍ നിന്നു ടാക്‌സി ജീപ്പ് വിളിക്കുന്നതാണ് ഉത്തമം. ബൈക്കുമായി ഏറ്റവും മുകളില്‍ വരെ ചെന്നെത്താം. പാലക്കയം തട്ടിന്റെ ടൂറിസ പ്രാധാന്യം മനസ്സിലാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 35 സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കടയും കക്കൂസും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഇപ്പോള്‍ ഞായറാഴ്ചകളില്‍ കുടുംബങ്ങളുള്‍പ്പെടെ നിരവധി പേരാണ് ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. മറ്റു മലകളില്‍ എത്താന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിടത്ത് പാലക്കയം തട്ടിലെത്താല്‍ ഒട്ടും നടക്കേണ്ടതില്ല എന്നതാണ് ഇതിനെ മറ്റു ഹില്‍സ്‌റ്റേഷനുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ് പാലക്കയം തട്ട് വിസ്മയക്കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 495 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക