|    Jul 19 Thu, 2018 11:12 pm
FLASH NEWS

പാലം പണി പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് നിര്‍മിച്ചില്ല ; യാത്രക്കാര്‍ക്ക് ദുരിതം

Published : 13th September 2017 | Posted By: fsq

 

മാനന്തവാടി: ഒരു പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ മുറവിളികള്‍ക്ക് വിരാമമിട്ട് പാലം പണി പൂര്‍ത്തീകരിച്ചെങ്കിലും അനുബന്ധ റോഡ് നിര്‍മാണം ഇഴയുന്നതു യാത്രക്കാര്‍ക്ക് ദുരിതമായി. മാനന്തവാടി നഗരസഭയ്ക്ക് കീഴില്‍ മാനന്തവാടി-ഒഴക്കോടി റോഡിലെ ചെറുപുഴയിലാണ് രണ്ടുവര്‍ഷം മുമ്പ് മൂന്നു കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് പാലം പണി തുടങ്ങിയത്. ആറുമാസം മുമ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ കരാറുകാരന്‍ ബാക്കി ജോലികള്‍ നിര്‍ത്തിവച്ചു. പാലത്തിന്റെ ഇരുകരകളിലും മണ്ണിട്ട് ഉയര്‍ത്തിയതിന് ശേഷമേ ടാറിങ് പ്രവൃത്തികള്‍ നടത്താനാവൂ. എന്നാല്‍, മണ്ണിടാനുള്ള യാതൊരു ശ്രമവും കരാറുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന റോഡാണിത്. കൂടാതെ കുറ്റിയാടി, കൂത്തുപറമ്പ് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാം. മഴ പെയ്താല്‍ മുമ്പുണ്ടായിരുന്ന പാലത്തില്‍ വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നത് പതിവായിരുന്നു. പിന്നീട് ഒഴക്കോടി, മക്കിക്കൊല്ലി, യവനാര്‍കുളം, കുളത്താട, മുതിരേരി, തിടങ്ങഴി, കരിമാനി, തവിഞ്ഞാല്‍ പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് മാനന്തവാടിയില്‍ എത്തിയിരുന്നത്. അടിയന്തരമായി അനുബന്ധ റോഡിന്റെ നിര്‍മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss