|    Jan 16 Mon, 2017 6:28 pm

പാലം തകര്‍ന്ന് പുഴയില്‍ വീണ വാഹനങ്ങള്‍ക്കായി കാന്തം ഉപയോഗിച്ച് തിരച്ചില്‍

Published : 4th August 2016 | Posted By: G.A.G

മുംബൈ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുംബൈ-ഗോവ ദേശീയപാതയിലെ  പാലം തകര്‍ന്ന് സാവിത്രി നദിയില്‍ പതിച്ച വാഹനങ്ങളെ കണ്ടെത്താന്‍ അധികൃതര്‍ കാന്തം ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നു. 300 കിലോയോളം ഭാരമുള്ള വലിയ കാന്തമാണ് നദിയില്‍ ഇറക്കിയത്. കാന്തം ഭാരമുള്ള ഏതോ വസ്തുവില്‍ ഒട്ടിപ്പിടിച്ചതിനെത്തുടര്‍ന്ന് അത് പുറത്തെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. രണ്ടു ബസ്സുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ പുഴയില്‍ വീണ് കുത്തൊഴുക്കില്‍പ്പെട്ടതായാണ് അധികൃതര്‍ കരുതുന്നത്. 22 പേരെ കാണാതായിട്ടുണ്ട്.  ചൊവ്വാഴ്ച രാത്രി 11.30നാണു പാലം തകര്‍ന്ന് വാഹനങ്ങള്‍ സാവിത്രി നദിയില്‍ പെട്ടത്. റെയ്ഗാഡ് ജില്ലയില്‍ സാവിത്രി നദിക്കു കുറുകെ ബ്രിട്ടിഷ് ഭരണകാലത്തു പണിത പാലമാണു തകര്‍ന്നത്.
സമാന്തരമായി രണ്ടു പാലങ്ങളാണ് ഇവിടെയുള്ളത്. രണ്ടു സര്‍ക്കാര്‍ ബസ്സുകളും മറ്റു നാലു വാഹനങ്ങളും നദിയില്‍ വീണതായി സ്ഥിരീകരണമുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ വീണിട്ടുള്ളതായി സംശയവുമുണ്ട്.  ബസ്സുകളിലെ 18 യാത്രക്കാരെയും നാലു ജീവനക്കാരെയുമാണു കാണാതായത്. രണ്ടു പുരുഷന്‍മാരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.
തീരദേശ സേനയുടെ ചേതക് ഹെലികോപ്റ്ററും നാവികസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 617 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക