|    May 26 Fri, 2017 5:31 am
FLASH NEWS

പാലം തകര്‍ന്ന് ദുരന്തം; അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published : 5th August 2016 | Posted By: SMR

മഹാഡ്(മഹാരാഷ്ട്ര): മുംബൈ-ഗോവ ദേശീയപാതയില്‍ മഹാഡിനടുത്ത് സാവിത്രി നദിക്കു മുകളിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടു സര്‍ക്കാര്‍ ബസ്സുകളുള്‍പ്പെടെ വാഹനങ്ങള്‍ നദിയില്‍ ഒഴുകിപ്പോയിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ബ്രിട്ടിഷ് ഭരണകാലത്ത് പണിത പാലം കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തകര്‍ന്നത്. അപകടത്തില്‍ 22 പേരെ കാണാതായിരുന്നു.
ബുധനാഴ്ച രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത തെറ്റായിരുന്നുവെന്ന് ജില്ല പോലിസ് അറിയിച്ചു. ഇന്നലെ കണ്ടെടുത്ത മൃതദേഹങ്ങളിലൊന്ന് ഒഴുകിപ്പോയ ബസ്സിന്റെ ഡ്രൈവറുടേതാണെന്നാണ് കരുതുന്നത്. മറ്റൊന്ന് സ്ത്രീയുടേതാണ്. മൂന്നാമത്തെ മൃതദേഹം അപകടത്തില്‍പ്പെട്ടവരുടേതാണോ എന്ന് ഉറപ്പാക്കിയിട്ടില്ല. അപകടം നടന്ന സ്ഥലത്തുനിന്ന് 50-60 കി.മീ. അകലെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് റെയ്ഗാഡ് അഡീഷനല്‍ പോലിസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ പറഞ്ഞു. നാവികസേനയും തീരസംരക്ഷണ സേനയുമാണ് കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്. നദിയില്‍ വീണ വാഹനങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ 300 കി.മീ ഗ്രാം തൂക്കംവരുന്ന കാന്തം നദിയില്‍ താഴ്ത്തി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. അപകടത്തില്‍പെട്ട ഒരു ബസ് റെയ്ഗാഡിലെ ജയ്ഗാഡില്‍നിന്ന് മുംബൈയ്ക്ക് പോവുകയായിരുന്നുവെന്നും മറ്റൊന്ന് റായ്പൂരില്‍ നിന്നു ബോറിലിയിലേക്കുള്ള യാത്രയിലായിരുന്നുവെന്നും ജില്ല അധികൃതര്‍ അറിയിച്ചു. ബസ്സുകളുടെ കൂടെ നിരവധി മറ്റു വാഹനങ്ങളും ഒഴുക്കില്‍ പെട്ടിട്ടുണ്ടാവുമെന്നാണ് കരു  തുന്നത്.
അതിനിടെ ബ്രിട്ടിഷ് ഭരണകാലത്ത് പണിത പാലത്തിലെ ഗതാഗതത്തിനു സുരക്ഷാ സാക്ഷ്യപത്രം നല്‍കിയതിനെ ഭരണത്തിലെ ഘടകകക്ഷിയായ ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ ചോദ്യം ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീലും പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലുമൊത്ത് സംഭവസ്ഥലം ഹെലികോപ്റ്ററില്‍ നിന്ന് വീക്ഷിച്ചു. അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day