|    Feb 23 Thu, 2017 11:13 am
FLASH NEWS

പാലം അപകടം

Published : 4th November 2016 | Posted By: SMR

ആഗസ്തില്‍ ഗോവയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ചുരുങ്ങിയത് 20 പേരെങ്കിലും കൊല്ലപ്പെട്ടു. ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ക്ക് താഴെയുള്ള മണ്ണ് കനത്ത മഴയില്‍ ഒലിച്ചുപോയതായിരുന്നുവത്രെ കാരണം. ഇത്തരം പാലം അപകടങ്ങള്‍ അപൂര്‍വമല്ല. 2009ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഒരു പാലം തകര്‍ന്നുവീണത് അതിനു മുകളിലൂടെ ഒരു തീവണ്ടി കടന്നുപോയ ഉടനെയാണ്. അമേരിക്കയില്‍ ഒരു നൂറ്റാണ്ടിനിടയില്‍ മണ്ണൊലിപ്പു കാരണം 250ലധികം പാലങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍ പാലത്തിന്റെ ഉറപ്പ് ഇടയ്ക്കിടെ പരിശോധിക്കാത്തതുകൊണ്ടു മാത്രമായിരിക്കില്ല ഇത്തരം ദുരന്തങ്ങള്‍. പരിശോധനയാവട്ടെ താരതമ്യേന ബുദ്ധിമുട്ട് കൂടിയതാണ്.
തൂണുകള്‍ക്ക് ചുറ്റും കരിങ്കല്‍ച്ചീളുകളിട്ട് മണ്ണൊലിപ്പ് തടയാന്‍ പറ്റുമെങ്കിലും അതിനു ചെലവു കൂടും. തൂണുകളുടെ അപകടാവസ്ഥ നേരത്തേ കണ്ടുപിടിക്കാന്‍ ചില അമേരിക്കന്‍ എന്‍ജിനീയര്‍മാര്‍ മണ്ണൊലിപ്പിന്റെ നിരക്ക് അളക്കുന്നതിനു പറ്റിയ ഇലക്ട്രോണിക് സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുന്നുവെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അവയൊക്കെ ഉപയോഗശൂന്യമാവുമെന്നാണ് വിമര്‍ശനം.
മൊബൈല്‍ ഫോണുകളില്‍ കാണുന്നതരം വൈബ്രേറ്റര്‍ സ്ഥാപിച്ചുകൊണ്ട് മണ്ണൊലിപ്പിന്റെ വേഗം അളക്കാമെന്നാണ് നെതര്‍ലന്‍ഡ്‌സിലെ ഒരു സാങ്കേതിക വിദഗ്ധന്‍ പറയുന്നത്. ഏതു പാലവും കമ്പനം ചെയ്തുകൊണ്ടിരിക്കും. തൂണുകളുടെ അസ്തിവാരം ദുര്‍ബലമാവുമ്പോള്‍ കമ്പനത്തില്‍ മാറ്റമുണ്ടാവും. അതിനനുസരിച്ച് മുന്‍കരുതലെടുക്കാം എന്നാണ് കണക്കുകൂട്ടല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക