|    Aug 18 Fri, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പാറ വീഴ്ച; റിസോര്‍ട്ട് പൂട്ടാന്‍ ഉത്തരവ്

Published : 9th August 2017 | Posted By: fsq

 

അടിമാലി: നിരന്തരം പാറ വീണുകൊണ്ടിരിക്കുന്നതിനാല്‍ അപകടഭീഷണിയിലായ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതുവരെ റിസോര്‍ട്ട് പ്രവര്‍ത്തിക്കരുത്. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ പള്ളിവാസലില്‍ പാറ അടര്‍ന്നുവീഴുന്നത് പതിവായതിനെ തുടര്‍ന്നാണു നടപടി. മാര്‍ച്ച് 13നു രാത്രിയില്‍ കൂറ്റന്‍ പാറ അടര്‍ന്നുവീണ് റിസോര്‍ട്ടിന് കേടുപാടു സംഭവിക്കുകയും മൂന്നു വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നുമാസത്തോളം അടച്ചിട്ട റിസോര്‍ട്ട് രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് തുറന്നത്. ഇതിനിടയിലാണ് ഞായറാഴ്ച വെളുപ്പിന് റിസോര്‍ട്ടിന് 150 മീറ്റര്‍ അകലെയായി വീണ്ടും കൂറ്റന്‍ പാറ അടര്‍ന്നുവീണത്. ദേവികുളം സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക