|    May 25 Thu, 2017 5:00 am
FLASH NEWS

പാറ്റൂര്‍, ബാര്‍ കോഴക്കേസുകള്‍ വിജിലന്‍സ് പുനരന്വേഷിക്കുന്നു; ജേക്കബ് തോമസ് നിയമോപദേശം തേടി

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം നടന്ന പാറ്റൂര്‍, ബാര്‍ കോഴക്കേസുകള്‍ പുനരന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നീക്കമാരംഭിച്ചു. നിലവില്‍ കോടതിയുടെ പരിഗണനയിലാണ് ഈ കേസുകള്‍. പുനരന്വേഷണം സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട പാറ്റൂര്‍ കേസ്, കെ എം മാണിക്കും കെ ബാബുവിനുമെതിരായ ബാര്‍ കോഴക്കേസ് എന്നിവയാണു പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പാറ്റൂര്‍ കേസില്‍ 2013ല്‍ വിജിലന്‍സ് നല്‍കിയ റിപോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്നാണ് ജേക്കബ് തോമസിന്റെ വിലയിരുത്തല്‍. പാറ്റൂരില്‍ സ്വകാര്യ ഫഌറ്റ് നിര്‍മാതാക്കള്‍ നടത്തിയ ഭൂമി ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് അക്കൗണ്ട്‌സ് ജനറലാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് വിജിലന്‍സും റവന്യൂവകുപ്പും അന്വേഷണം നടത്തി കൈയേറ്റം സ്ഥിരീകരിച്ചു.
ഇടപാടുകളില്‍ കൃത്രിമം തെളിഞ്ഞതിനാല്‍ തണ്ടപ്പേര് റദ്ദാക്കണമെന്നും നിര്‍മാണം അനുവദിക്കരുതെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടി ഉണ്ടായില്ല. എന്തുകൊണ്ടാണു സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്നാണ് ഡയറക്ടര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ കുറ്റകരമായ വീഴ്ചവരുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ കെ എം ആന്റണി, ആര്‍ നിശാന്തിനി എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനും വിജിലന്‍സ് മേധാവി തയ്യാറെടുക്കുന്നതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day