|    Oct 24 Wed, 2018 10:57 am
FLASH NEWS

പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ദുരിതകാലം

Published : 25th August 2018 | Posted By: kasim kzm

പാറശാല: പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറുമില്ല മരുന്നുമില്ല. ചികില്‍സക്കായി എത്തുന്നവര്‍ക്ക് ദുരിതകാലം. നിരവധി പുരസ്‌കാരങ്ങളും ആധരവും കിട്ടിയിരുന്ന സംസ്ഥാന അതിര്‍ത്തിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദുരിതകാലം തുടങ്ങിയത്. പല ദിവസങ്ങളിലും വൈകീട്ട് ഒരു ഡ്യൂട്ടി ഡോക്ടര്‍ മാത്രമേ പരിശോധനയ്ക്ക് ഉണ്ടാവുകയുള്ളു. വൈകീട്ട് 5 മണിക്ക് എത്തുന്ന രോഗികള്‍ ഡോക്ടറുടെ അടുത്ത് എത്തണമെങ്കില്‍ രാത്രി എട്ടു മണി വരെ കാത്ത് നില്‍ക്കണം.
ഡോക്ടറുടെ മുറിക്ക് മുന്നില്‍ രാത്രി വൈകിയും നീണ്ട നിര തന്നെ കാണാം. ഡോക്ടര്‍ ഒപി ടിക്കറ്റില്‍ നിര്‍ദേശിക്കുന്ന ഗുളികകള്‍ ആശുപത്രി ഫാര്‍മസിയില്‍ ഉണ്ടാവാറില്ല. എന്നാല്‍ കാരുണ്യ ഫാര്‍മസി അഞ്ചു മണിയായാല്‍ പൂട്ടും.
ഇത് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള രഹസ്യ അജണ്ടയാണെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ പാറശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസേന ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്.
അതിര്‍ത്തി പ്രദേശത്തെ ഏക സര്‍ക്കാര്‍ ആശുപത്രിയായതിനാല്‍ മലയോര മേഖലകളില്‍ നിന്നും തീരദേശ മേഖലകളില്‍ നിന്നുമുള്‍പ്പെടെ എത്തുന്ന രോഗികള്‍ക്ക് ഏക ആശ്രയമാണ്. സര്‍ക്കാരും അധികൃതരും ആശുപത്രിക്ക് വേണ്ട പരിഗണന നല്‍കണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss