|    Oct 19 Fri, 2018 2:06 am
FLASH NEWS

പാറളത്തെ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് നശിക്കുന്നു

Published : 11th September 2017 | Posted By: fsq

 

ചേര്‍പ്പ്: പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് അധികാരികളുടെ അനാസ്ഥ മൂലം നശിക്കുന്നു. 2010ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മിച്ച ക്വാര്‍ട്ടേഴ്‌സ് വര്‍ഷങ്ങളായി ഉപയോഗിക്കാത്തതിനാല്‍ ടെറസിന് മുകളില്‍ മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി ചുമരുകളും വാര്‍ക്കയും തകര്‍ന്ന നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടങ്ങിയ വികസന കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. പാറളം ആശ്രുപത്രിയുടെ കോമ്പൗണ്ടില്‍ തന്നെയാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെങ്കിലും ആശുപത്രി ആധിക്യതരും ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ കെട്ടിടത്തിലെ ഇലക്ട്രിക് ഉപകരണങ്ങളും ജനലുകളും നശിച്ചരീതിയിലാണ്. പുല്ലും പാഴ്‌ച്ചെടികളും വളര്‍ന്ന് കാടു മൂടിയ കെട്ടിടം സാമുഹിക വിരുദ്ധരുടെ സ്ഥിരം താവളമായിരിക്കുകയാണ്. പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ ഇവിടെ രാത്രിയില്‍ താമസിക്കുന്നില്ല.ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സിന്റെ ആവശ്യവും ഇല്ല. പാറളം പഞ്ചായത്ത് ഓഫിസിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി മിച്ച ഈ കെട്ടിടം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മറ്റു ഓഫിസുകള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss