|    Jan 22 Mon, 2018 11:59 am

പാറമട ഉടമയുടെ കേസ് തോറ്റതിന് ഹര്‍ത്താല്‍ എന്തിനെന്ന് എംപി

Published : 15th October 2016 | Posted By: Abbasali tf

ചെറുതോണി: പത്തനംതിട്ട കോന്നിയിലെ പാറമടയുടെ അനുമതിയുമായി ബന്ധപ്പെട്ട കോടതി കേസില്‍  അനുമതി നിഷേധിച്ച് സര്‍ക്കാര്‍ ജയിക്കുകയും പാറമടഉടമ തോറ്റുപോയതിനും ഇടുക്കിയില്‍ എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ജോയ്‌സ് ജോര്‍ജ് എംപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.മലയോര ജനതയുടെ അതിജീവനപോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് വ്യക്തമായ പഠനത്തിന്റേയും ഉറച്ച          ബോധ്യത്തിന്റേയും അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ കോടതി നല്‍കിയ വസ്തുതാവിവര റിപ്പോര്‍ട്ടില്‍ ഒരു വിധത്തിലും തെറ്റായ വിവരങ്ങള്‍ ഉളളതായി ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. രേഖകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണെങ്കില്‍ അത് അംഗീകരിക്കാന്‍ തരിമ്പും വൈമനസ്യമില്ല. സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ ഏതറ്റം വരെ പോയിട്ടും സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കുന്നതിന് മുന്‍കൈ എടുക്കാന്‍ തയ്യാറാണെന്നും എം പി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പത്തനംതിട്ടയിലെ രണ്ട് ക്വാറികളുടെ റിട്ട് പെറ്റീഷനുകളാണ് ഹൈക്കോടതിയില്‍ വന്നത്. അതുമായി ബന്ധപ്പെട്ട കോടതി രേഖകളും സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടും ഗ്രീന്‍              ട്രൈബ്യൂണലിന്റെ വിധിപകര്‍പ്പും എം പി ഫെയ്‌സ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്.     സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്                  നിയമപരമായ, വസ്തുതാപരമായ ഒരു തെറ്റും ഇല്ലാത്ത റിപ്പോര്‍ട്ടാണ്. 123 വില്ലേജുകള്‍ ഇഎസ്എ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് 76 വില്ലേജുകളില്‍ ഹര്‍ത്താലോ, സമരമോ ഇല്ലാത്തതെന്നും എം.പി ചോദിക്കുന്നു.കേരളത്തിലെ 123 വില്ലേജുകള്‍ ഇ എസ് ഇ യില്‍ അല്ലെന്ന് ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിയുണ്ടെന്നാണ് പുതിയ അവകാശവാദം. എങ്കില്‍പ്പിന്നെ ആ വിധിപ്പകര്‍പ്പ് ഹൈക്കോടതിയില്‍ നല്‍കി കേസ് ജയിച്ചാല്‍പ്പോരെ എന്ന ചോദ്യമുയര്‍ത്തിയാണ് എം പി ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day