|    Aug 17 Thu, 2017 5:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാറമടയ്ക്ക് വഴിവിട്ട് സഹായം: വിവാദങ്ങള്‍ക്കൊടുവില്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

Published : 7th November 2016 | Posted By: SMR

പാലാ: വിവാദങ്ങള്‍ക്കൊടുവില്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ രാജിവച്ചു. കുറിഞ്ഞി മലകളിലെ കോട്ടമലയില്‍ പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളാണ് ജോണിനെ രാജിയിലേക്ക് നയിച്ചത്. രാമപുരം പഞ്ചായത്തിന്റെ ചുമലയുള്ള അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി അജിത്തിനാണ് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതലാണ് ബൈജു ജോണ്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.
ഭരണത്തിന് പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസ് ഏതാനും ദിവസം മുമ്പ് പിന്തുണ പിന്‍വലിച്ചിരുന്നു. ബിജെപി അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കുറിഞ്ഞി കോട്ടമലയില്‍ പാറമട അനുവദിക്കുന്നത് സംബന്ധിച്ച് പാറമട ലോബിയും പഞ്ചായത്തും തമ്മില്‍ വര്‍ഷങ്ങളായി കോടതിയില്‍ കേസ് നടക്കുകയാണ്. ഭരണസമിതി അറിയാതെയാണു സെക്രട്ടറി ലൈസന്‍സ് നല്‍കിയതെന്നാണ് പ്രസിഡന്റ് ബൈജു ജോണ്‍ പറയുന്നത്.
എന്നാല്‍, പ്രസിഡന്റിന്റെ അനുവാദത്തോടെയാണ് ലൈസന്‍സ് നല്‍കിയതെന്ന് സമരസമിതിയും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുകയും പാലാ ആര്‍ഡിഒയെ തടഞ്ഞുവയ്ക്കുകയും ചെയ്തത്. ഈ സംഭവത്തില്‍ വൈദികനുള്‍പ്പെടെ 25 സമരസമിതി നേതാക്കളെ ജയിലിലടച്ചു. കൂടാതെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം  എന്നിവര്‍ പാറമട സന്ദര്‍ശിക്കുകയും സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക