|    Feb 26 Sun, 2017 11:38 am
FLASH NEWS

പാറമടയിലെ ഖനന സ്‌ഫോടനം; പാനൂര്‍ സിഐയ്ക്കു പരാതി

Published : 2nd December 2016 | Posted By: SMR

തലശ്ശേരി: നരിക്കോട്ടുമലയില്‍ കരിങ്കല്‍ ക്വാറിയിലെ പാറമട ഖനന സ്‌ഫോടനത്തില്‍ തമിഴ്‌നാട് സ്വദേശി തൃശിനാപള്ളിയിലെ വെള്ളച്ചാമി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ വേദി പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു  പരാതി  നല്‍കി. കഴിഞ്ഞ ദിവസമാണ് വെള്ളച്ചാമി പാറമട ഖനന സ്‌ഫോടനത്തിനിടെ ദാരുണമായി മരിച്ചത്. മരണം  സംഭവിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും  ഇത് തെളിവുകള്‍ നശിപ്പിക്കാനാണെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. അപകടം നടന്ന   സ്ഥലം മുമ്പ് രാജന്‍ എന്ന വ്യക്തിയുടെ പേരിലായിരുന്നുവെന്നും പിന്നിട് ഇയാളുടെ വ്യാജ ഒപ്പിട്ട് ജിയോളജി, എക്‌പ്ലോസീവ് ലൈസന്‍സ് നേടി അനധികൃതമായി സി കെ ജോര്‍ജ്ജ് ക്വാറി നടത്തുകയാണെന്നും പരാതിയില്‍ പറയുന്നു.വ്യാജ ലൈസന്‍സ് സമ്പാദിച്ചതിനെതിരേ ജനകീയവേദി നേരത്തേ ജില്ലാ കലക്ടര്‍ക്കും ജിയോളജി  ഓഫിസര്‍ക്കും പാനൂര്‍ സിഐയ്ക്കും പരാതി നല്‍കിയിരുന്നു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിന്  ആദിവാസികള്‍ പാര്‍ക്കുന്ന രണ്ടാം വാര്‍ഡില്‍ പത്തോളം  ക്വാറികള്‍ ലൈസന്‍സോടു കൂടി ഖനനം നടത്തുന്നുണ്ട്. ഇതേസമയം ലൈസന്‍സ് ഇല്ലാതെയും   ക്വാറികള്‍ നരിക്കോട്ടുമലയില്‍ പ്രവര്‍ത്തിക്കുന്നു.  ലൈസന്‍സ് നിലവിലുള്ള ആറ് ക്വാറികള്‍ നാല്  ക്രഷര്‍ യൂനിറ്റും മേഖലയിലുണ്ട്. രണ്ട് യൂനിറ്റുകളുമായി നൂറോളം തൊഴിലാളികള്‍  പ്രവര്‍ത്തിക്കുന്നു. ഇവരില്‍ ഭൂരിപക്ഷവും ഇതര സംസ്ഥാന തൊഴിലാളികളാണ്. ആദിവാസികള്‍ പാര്‍ക്കുന്ന തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മല  ഭാഗികമായി ഇല്ലാതായിക്കഴിഞ്ഞെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിന്നോട്ട് മല  സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 12ന് മലയിലേക്ക് മാര്‍ച്ച് നടത്താനും ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്യും. പാറമടയില്‍ ഖനനത്തിലുണ്ടായ മരണം സംബന്ധിച്ച് അന്വേഷണം നടത്തി  നടപടികള്‍ സ്വീകരിക്കണമെന്നും ജനകീയവേദി  സെക്രട്ടറി ഇ മനീഷ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day