|    Aug 17 Thu, 2017 1:32 pm
FLASH NEWS

പാറപ്പൊടിക്കുള്ളിലകപ്പെട്ട പശുവിന് ദാരുണാന്ത്യം

Published : 24th October 2016 | Posted By: SMR

പാലക്കാട്: പശു ഉറങ്ങിക്കിടക്കുന്നതറിയാതെ പാറപ്പൊടി തട്ടിയതിനെ തുടര്‍ന്ന് പശു ശ്വാസം മുട്ടി മരണപ്പെട്ടു.  കെഎസ്ആര്‍ടിസി ലിങ്ക് റോഡില്‍ പണിതുകൊണ്ടിരിക്കുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സിലേക്ക് കൊണ്ടുവന്ന പാറപ്പൊടിയാണ് പശുവിന്റെ ദേഹത്തേക്ക് തട്ടിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കോംപ്ലക്‌സ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായാണ് പാറപ്പൊടി കൊണ്ടുവന്നത്. രണ്ടു ലോഡ് പാറപ്പൊടി പശുവിന്റെ ദേഹത്തേക്ക് തളളിയെന്ന് അനുമാനിക്കുന്നു. രാത്രിയായതിനാല്‍ പശു കിടക്കുന്നത് ടിപ്പര്‍ ഡ്രൈവര്‍ കണ്ടില്ല. ടിപ്പറായതിനാല്‍ ലോറിയില്‍ നിന്ന് ഇറങ്ങാതെ തന്നെ പാറപ്പൊടി തട്ടിയതും പശുവിന്റെ ദാരുണ മരണത്തിന് മറ്റൊരു കാരണമായി. രാവിലെ നടക്കാനിറങ്ങിയവരാണ് പശു ചത്തുകിടക്കുന്നത് ആദ്യം കണ്ടത്. പിന്നീട് കൂടുതല്‍ ആളുകളെത്തി പശുവിന്റെ ജഡം പുറത്തെടുത്ത് സംസ്‌കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക