|    Nov 22 Wed, 2017 4:44 am
FLASH NEWS

പാറത്തോട്ടില്‍ 10 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും

Published : 2nd August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍ 372 പദ്ധതികള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികളാണ് ഈ നടപ്പു സാമ്പത്തിക വര്‍ഷം നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി. 50 ലക്ഷം മുടക്കി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് സമുച്ചയത്തിന്റെ രണ്ടാം നിലയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതും ഇതില്‍ ഉള്‍പ്പെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാറത്തോട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഒന്നാംഘട്ടം വളരെ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രശംസയ്ക്കു പാത്രമാവുകയും ഇതിലൂടെ രണ്ടാംഘട്ട പദ്ധതിക്കായി മൂന്നു കോടി രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളായ ലൈഫ്, ആര്‍ദ്രം, വിദ്യാഭ്യാസ സംരക്ഷണയ്ജഞം, മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാറത്തോട് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ലൈഫ് പദ്ധതി വഴി സര്‍വേ നടത്തി കണ്ടെത്തിയ പഞ്ചായത്തിലെ 600ഓളം ഭൂരഹിത  ഭവന രഹിതരുടെ കരട് ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധപ്പെടുത്തി.ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എല്‍പിജി ശ്മശാനം പദ്ധതിക്ക് 32 ലക്ഷം രുപ വകയിരുത്തി. വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി, യുവജനങ്ങള്‍ക്കുള്ള പ്രത്യേക കര്‍മ പരിപാടി, പാലിയേറ്റീവ് പരിചരണം, പ്ലാസ്റ്റിക് നിരോധിച്ച് സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ ഉദ്ഘാനം വെള്ളിയാഴ്ച രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ വച്ച് പി സി ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കും. സമ്മേളനത്തില്‍ മന്ത്രിമാരായ കെ ടി ജലീല്‍, മാത്യു ടി തോമസ്, ആന്റോ ആന്റണി എംപി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ കുരവേലി ആദരിക്കും.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ടി എം ഹനീഫ, എന്‍ ജെ കുര്യാക്കോസ്, ഡയസ് കോക്കാട്ട്, മാര്‍ട്ടിന്‍ തോമസ്, കെ പി സുശീലന്‍, കെ യു അലിയാര്‍, വര്‍ഗീസ് കൊച്ചു കുന്നേല്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക