|    Jul 22 Sun, 2018 2:37 pm
FLASH NEWS

പാറക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

Published : 8th September 2017 | Posted By: fsq

 

കളമശ്ശേരി: പെരുമ്പാവൂരിലെ പെട്ടമലയിലെ പാറക്കുളത്തില്‍ മുങ്ങി മരിച്ച വിനായകനും, അഭിജിത്തിനും ‘ശ്രാവണനും വിദ്യാര്‍ഥികള്‍ അടക്കം ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. വെള്ളത്തില്‍ മുങ്ങിമരിച്ച മുന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം എറണാകുളം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30 ഓടെ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കളമശ്ശേരി പത്താം പീയൂസ് പള്ളി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ എത്തിച്ചു. കളമശ്ശേരി ജനാവലി ഒന്നടങ്കം പത്താം പിയൂസ് പള്ളി അങ്കണത്തിലെ പന്തലില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. കളികൂട്ടുകാരായ സുഹൃത്തുക്കളുടെ മൃതദേഹം കാണാന്‍ കളമശ്ശേരിയിലെ യുവ സമൂഹവും എത്തിയിരുന്നു. അപകടത്തില്‍ രക്ഷപെട്ട അക്ഷയ് തന്റെ പ്രിയപെട്ട കളിക്കൂട്ടുകാരുടെ മൃതദേഹം അവസാനമായി കാണാന്‍ എത്തിയപോള്‍ അടക്കിപിടിച്ച സങ്കടം അണപൊട്ടിയത് കണ്ട് നിന്നവരെ കണ്ണീരിലാഴ്ത്തി. രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖരും സെന്റ് പോള്‍സ്.ആല്‍ബര്‍ട്ട്‌സ്, വിദ്യാദിരാജ എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എംഎല്‍എ മാരായ വി കെ ഇബ്രാഹിം കുഞ്ഞ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല, മുന്‍ എംപി പി രാജിവ്, മുന്‍ എംഎല്‍എ മാരായ എ എം യുസഫ്, ദിനേശ് മണി, നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ ജെസ്സി പീറ്റര്‍, ഇജ ഉഷ, തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. വ്യാപാരികള്‍ വിദ്യാര്‍ഥികളുടെ മരണത്തില്‍ ദുഖസുചകമായി കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പൊതുദര്‍ശനത്തിന് ശേഷം രാവിലെ 10.45 ഓടെ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. കര്‍മ്മങ്ങള്‍ക്ക് ശേഷം മൂന്ന് പേരുടെയും മൃതദേഹം സംസ്‌കരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss