|    Feb 20 Mon, 2017 11:36 pm
FLASH NEWS

പാറക്കര മുല്ലോട്ട് ഡാം സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കും: ചിറ്റയം ഗോപകുമാര്‍

Published : 28th November 2016 | Posted By: SMR

പന്തളം: പാറക്കര മുല്ലോട്ട് ഡാം സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. എം എന്‍ ഗോപിനാഥന്‍നായര്‍ വൈദ്യുതി മന്ത്രിയും പന്തളം പി ആര്‍ എംഎല്‍എയുമായിരുന്ന കാലത്താണ് പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളിലെ കൃഷിക്കാവശ്യമായ ജലവിതരണവും കുടിവെള്ള പദ്ധതിയും ലക്ഷ്യം വച്ച് മുല്ലോട്ട് ഡാം നിര്‍മിച്ചത്. സംരക്ഷണമില്ലാതെ ഡാം തകര്‍ന്ന നിലയിലാണ്. ചെറുലയം ഗവണ്‍മെന്റ് എല്‍പിഎസിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നടത്തിയ ജലസംരക്ഷണറാലി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് എംഎല്‍എയും ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ എന്നിവരുള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിച്ചത്. ഡാം പുതുക്കി നിര്‍മിച്ച് സംരക്ഷിക്കുന്നതിനായി വിശദമായ പദ്ധതി തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദേശം നല്‍കി. പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളിലെ ജലസേചനവും കുടിവെള്ള വിതരണത്തിനും ഡാമിലെ ജലം ഉപയോഗിക്കാന്‍ കഴിയുമെന്ന് സംഘം വിലയിരുത്തി. മൂന്ന് കുന്നുകള്‍ക്കിടയിലാണ് മുല്ലോട്ട് ഡാം സ്ഥിതി ചെയ്യുന്നത്. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജശേഖരന്‍, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാധാകൃഷ്ണന്‍, അസി.എന്‍ജിനീയര്‍ മായ, പന്തളം തെക്കേക്കര,  സാം തോമസ്, സതീഷ് സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക