|    Jun 27 Tue, 2017 12:33 pm
FLASH NEWS

പാര്‍വതിപുത്തനാറിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വേ; പുനരധിവാസം നടപ്പാക്കാത്തതില്‍ പ്രതിഷേധമുയരുന്നു

Published : 16th November 2016 | Posted By: SMR

കഴക്കൂട്ടം: നൂറുകണക്കിനു കുടുംബങ്ങളുടെ പുനരധിവാസം നടപ്പാക്കാതെ ഉള്‍നാടന്‍ ജലഗതാഗതത്തിനു പാര്‍വതിപുത്തനാറിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വേ ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നു. ആദ്യഘട്ടത്തില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കീലോമീറ്ററിലാണ് സര്‍വേ—ക്കു തുടക്കം. രണ്ടാംഘട്ടത്തില്‍ ഇവിടെ നിന്നു ചിറയിന്‍കീഴ് വരെയായിരിക്കും സര്‍വേ. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് സര്‍വേ ആരംഭിച്ചപ്പോള്‍ പാര്‍വതിപുത്തനാറിനരികിലെ ഇരുകരയിലെയും പുറമ്പോക്കില്‍ താമസിച്ചിരുന്ന കഠിനംകുളം, മേനംകുളം വില്ലേജിപ്പെട്ട 300ലധികം കുടുംബങ്ങള്‍ പ്രക്ഷോഭം നടത്തിയിരുന്നു. അതോടെയാണ് സര്‍വേ നടപടികള്‍ മരവിച്ചത്. അതിനിടയിലാണു വീണ്ടും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കൊണ്ടുള്ള സര്‍വേ ആരംഭിക്കുന്നത്.  തങ്ങളുടെ പുനരധിവാസം നടപ്പാക്കാതെ ഒഴിഞ്ഞുപോവില്ലെന്ന നിലപാടിലാണു ജനങ്ങള്‍. പാവപ്പെട്ട നിരവധി കുടുംബങ്ങളാണു പുത്തനാറിനരികില്‍ താമസിക്കുന്നത്. ഓരോ കാലയളവില്‍ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്ഥിരമായി കിടപ്പാടം ഉണ്ടാക്കിത്തരുമെന്നു പറഞ്ഞ് വോട്ട് വാങ്ങി പോവുന്നതല്ലാതെ പിന്നെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്ന് താമസക്കാര്‍ പറയുന്നു. ഫഌറ്റ് മാഫിയകള്‍ക്കും മണല്‍ മാഫിയകള്‍ക്കും കുടപിടിക്കുന്ന പഞ്ചായത്ത് ആറിന്‍ചരുവില്‍ ജീവിതം കഴിച്ചുകൂട്ടുന്നവരുടെ സഹായത്തിനു തിരിഞ്ഞുപോലും നോക്കാറില്ലെന്ന് ഇവര്‍ പറയുന്നു. റവന്യൂ വകുപ്പുകള്‍ സംയുക്തമായാണ് അതിര്‍ത്തി നിര്‍ണയ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം 30നകം സര്‍വേ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥകര്‍ക്ക് റിപോര്‍ട്ട് നല്‍കാനാണ്  ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് വിലയിരുത്താനായി ഈ മാസം 23നു താലൂക്ക് ഓഫിസില്‍ യോഗം ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക