|    Mar 24 Fri, 2017 9:47 am
FLASH NEWS

പാര്‍വതിഅമ്മയ്ക്ക് വിഷുസമ്മാനവുമായി വിദ്യാര്‍ഥികളെത്തി

Published : 17th April 2016 | Posted By: SMR

മുള്ളേരിയ: കാറഡുക്ക മുണ്ടോളിലെ 116 വയസുള്ള പാര്‍വതി അമ്മയ്ക്ക് വിഷുസമ്മാനവുമായി സ്‌കൂള്‍ കുട്ടികളെത്തി. മുള്ളേരിയ ജിവിഎച്ച്എസ്എസിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് കുട്ടികള്‍ വൃദ്ധപരിപാലന പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. കാറഡുക്ക പഞ്ചായത്തിലെ വൃദ്ധരുടെ പരിചരണ രീതികളും പോരായ്മകളും കുട്ടികള്‍ പഠിക്കുന്നുണ്ട്.
ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് നടത്തുന്ന സ്‌നേഹസമ്മാന പദ്ധതി ഭാഗമായി വൃദ്ധര്‍ക്ക് സഹായവസ്തുക്കളും നല്‍കുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ പുണ്ടൂര്‍ ശാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം കുട്ടികളാണ് പാര്‍വ്വതിയമ്മയെ കാണാനെത്തിയത്.

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക