|    Nov 17 Fri, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാര്‍ലറില്‍ നിന്നു ബിയര്‍ പുറത്തുകൊണ്ടുപോവുന്നതിന് നിരോധനമില്ല: ഹൈക്കോടതി

Published : 21st October 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കുന്നതിന് നിരോധനമില്ലെന്നും ബിയര്‍ വൈന്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ ഇതിനായി ബിയര്‍ വില്‍ക്കുന്നതു തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹോട്ടലിന് പുറത്തുകൊണ്ടുപോയി കഴിക്കാന്‍ മൂന്നു ബോട്ടില്‍ ബിയര്‍ വിറ്റത് ചൂണ്ടിക്കാട്ടി എക്‌സൈസ് അധികൃതര്‍ കേസെടുത്തതിനെതിരേ എലഗന്‍സ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.
ബാറില്‍ നിന്ന് മദ്യം വാങ്ങി പുറത്തു കൊണ്ടുപോവുന്നത് അനുവദിക്കാനാവില്ലെന്ന് ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ഇത്തരമൊരു വ്യവസ്ഥ പറഞ്ഞിട്ടില്ല. ഈയൊരു നിയന്ത്രണം ആവശ്യമില്ലെന്നു കണ്ടാണ്  നിയമനിര്‍മാതാക്കള്‍ വ്യവസ്ഥ ഇതുള്‍പ്പെടുത്താതിരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബിയര്‍ പാര്‍ലറുകളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തല്ലാതെ ബിയര്‍ കഴിക്കാന്‍ അനുവദിക്കരുതെന്ന് ലൈസന്‍സില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പണമടച്ചു പ്രത്യേക അനുമതി നേടിയാല്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളിനു സമീപവും പുല്‍ത്തകിടിയിലും റൂഫ് ഗാര്‍ഡനിലും ബിയര്‍ വിളമ്പാമെന്നും പറയുന്നുണ്ട്.
ബിയര്‍ വിളമ്പുന്ന സ്ഥലത്തിന്റെ കാര്യത്തിലാണ് നിയന്ത്രണമുള്ളതെന്നും ബിയര്‍ വില്‍ക്കുന്നതിന് ഈ വ്യവസ്ഥ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക