|    Jan 19 Thu, 2017 5:38 am
FLASH NEWS

പാര്‍ലമെന്റ് സുരക്ഷാ വീഡിയോ ഫെയ്‌സ്ബുക്കില്‍;ബഹളത്തെതുടര്‍ന്ന് സഭ പിരിഞ്ഞു

Published : 22nd July 2016 | Posted By: mi.ptk

bhagwant-mann

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ എഎപി ലോകസഭാംഗം ഭഗവന്ത് സിങ് ഫെയ്‌സ്ബുക്കിലിട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം. സഭയുടെ തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ ബഹളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി തവണ സഭ നിര്‍ത്തിവച്ചതിന് ശേഷമാണ് ഇന്നത്തേക്ക് പിരിഞ്ഞത്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ് ഇതെന്നും ഭഗവന്ദ് മന്‍ സുരക്ഷാ രഹസ്യങ്ങളാണ് ഇതിലൂടെ പരസ്യപ്പെടുത്തിയതെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
ഇന്നലെയാണ് ഭഗവന്ദ് മന്‍ പാര്‍ലമെന്റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സൗത്ത് അവന്യൂവില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് പോകുംവഴി കാറിലിരുന്ന പകര്‍ത്തിയ 12 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാര്‍ലമെന്റിലെ പോലീസ് പിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങള്‍ വ്യക്തമാണ്. ഭഗവന്ദ് മന്നിനെതിരെ ഭരണ കക്ഷി അംഗങ്ങള്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 168 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക