|    Mar 24 Fri, 2017 7:40 pm
FLASH NEWS

പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ കാര്യാലയമല്ല – കനയ്യകുമാര്‍

Published : 14th April 2016 | Posted By: sdq

kanhya

നാഗ്പൂര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ കാര്യാലയമല്ലെന്ന് ജെ.എന്‍.യു പ്രസിഡന്റ് കനയ്യകുമാര്‍. നാഗ്പൂരില്‍ നടന്ന അംബേദ്്ക്കര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ്പൂര്‍ അംബേദ്ക്കറുടെ ഭൂമിയാണെന്നും ഗോള്‍വാള്‍ക്കറുടേതല്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ മുഖ്യകാര്യാലയമല്ലെന്നും മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയല്ല. പരിപാടി അലങ്കോലമാക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തി. കനയ്യ കുമാര്‍ സംസാരിക്കുന്നതിനിടെ വേദിയിലേക്ക് ഷൂ എറിഞ്ഞു. 15ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു.  

(Visited 390 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക