|    Dec 10 Mon, 2018 10:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 11ന് തുടങ്ങും

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ശീതകാല സമ്മേളനം ഡിസംബര്‍ 11ന് തുടങ്ങും. അന്നുതന്നെയാണ് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.
ഡിസംബര്‍ 11 മുതല്‍ ജനുവരി എട്ടു വരെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാന്‍ പാര്‍ലമെന്ററികാര്യ മന്ത്രിസഭാ ഉപസമിതി ചൊവ്വാഴ്ച രാത്രിയാണ് ശുപാര്‍ശ ചെയ്തത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പാര്‍ലമെന്റ് സമ്മേളനമായിരിക്കും ഇത്.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പാര്‍ലമെന്റ് നടപടികളില്‍ നിഴല്‍വീഴ്ത്തും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ ഫലമാണ് ഡിസംബര്‍ 11ന് പുറത്തുവരുന്നത്. ശീതകാല സമ്മേളനത്തിന് 20 പ്രവൃത്തിദിനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. സമ്മേളനകാലത്ത് പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് അദ്ദേഹം എല്ലാ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിച്ചു.
സമ്മേളനത്തില്‍ മുത്ത്വലാഖ് ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. മുത്ത്വലാഖ് കുറ്റകൃത്യമാക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ഓര്‍ഡിനന്‍സും കമ്പനി ഭേദഗതി ഓര്‍ഡിനന്‍സും ബില്ലുകളായി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss