|    Nov 18 Sat, 2017 8:23 am
Home   >  Todays Paper  >  page 7  >  

പാര്‍ലമെന്റ് ആക്രമണം: മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെവിട്ടു

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അക്രമികളുടെ മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ നിന്നു പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര വ്യക്തമാക്കി.
രഘു, വിജയ് ശര്‍മ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. സാക്ഷികളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളില്‍ നിന്നു പിടികൂടിയ ചില രേഖകളുടെ ആധികാരികത തെളിയിക്കപ്പെട്ടില്ലെന്നും കോടതി പറഞ്ഞു.
2002 ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇതുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരേയാണ് ഡല്‍ഹി പോലിസ് കേസെടുത്തത്. എന്നാല്‍, രണ്ടു പ്രതികള്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആരോപണം പ്രതികള്‍ നിഷേധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക