|    Aug 21 Tue, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ലമെന്റ:് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ വിവിധ ബില്ലുകള്‍ പാസാക്കിയാണ് സഭ പിരിഞ്ഞത്. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ കടബാധ്യതയിലായാല്‍ ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് അവകാശം ലഭിക്കുന്ന ഇന്‍സോള്‍വന്‍സി ആന്റ് ബേങ്ക്‌റപ്‌സി കോഡ് ഭേദഗതി ബില്ലിന് ഇന്നലെ രാജ്യസഭ അംഗീകാരം നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വളരെ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള വാണിജ്യ കോടതികളുടെ ബില്ല് രാജ്യസഭ ചര്‍ച്ച ചെയ്തു. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വോട്ടിനിട്ട് തള്ളി. അതേസമയം, മുത്ത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമമന്ത്രി പ്രതിപക്ഷത്തിനെതിരേ സമ്മേളനത്തിന്റെ അവാസന നിമിഷത്തില്‍ വിമര്‍ശനം ഉന്നയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss