|    Apr 24 Tue, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാര്‍ലമെന്റ് അംഗീകാരമില്ലാതെ ബ്രെക്‌സിറ്റ് സാധ്യമല്ല: ഹൈക്കോടതി

Published : 4th November 2016 | Posted By: SMR

ലണ്ടന്‍: പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ബ്രെക്‌സിറ്റ് പ്രാബല്യത്തിലാക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടിഷ് ഹൈക്കോടതി. പാര്‍ലമെന്റിന്റെ അനുമതി ലഭിക്കാതെ ബ്രിട്ടനിലെ തെരേസ മെയ് സര്‍ക്കാരിന് യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനാവില്ല. രാജ്ഞിയുടെ പ്രത്യേകാധികാരങ്ങള്‍ക്കു കീഴില്‍ സര്‍ക്കാരിന് ഇയുവില്‍ നിന്നുള്ള പുറത്തുപോക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള അധികാരമില്ലെന്നും കേസ് പരിഗണിച്ച മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ വിലയിരുത്തി. ഭരണഘടനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേസായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനാണു സര്‍ക്കാര്‍ തീരുമാനം. അടുത്തവര്‍ഷം മാര്‍ച്ച് 31ഓടെ ഇയുവുമായി പുറത്തുപോവുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിടുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് നേരത്തെ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss