|    Aug 19 Sun, 2018 9:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ലമെന്റ് അംഗത്തെ അധിക്ഷേപിക്കുന്ന മോദിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കി

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യസഭയില്‍ വച്ചു പാര്‍ലമെന്റ് അംഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. സഭാ ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു പ്രധാനമന്ത്രിയുടെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യേണ്ടി വരുന്നത്. വ്യാഴാഴ്ച ഹരിവംശ് നാരായണ്‍ സിങിനെ ഉപാധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലാണ് മോദി ഉപാധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ച ബി കെ ഹരിപ്രസാദിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്.
ബി കെ ഹരിപ്രസാദിന്റെ ഇനീഷ്യല്‍ കൂട്ടി ഹിന്ദിയില്‍ പ്രധാനമന്ത്രി നടത്തിയ തമാശ കലര്‍ന്ന പരാമര്‍ശമാണ് പ്രതിപക്ഷം ആയുധമാക്കിയത്. പ്രധാനമന്ത്രി സഭാ അധ്യക്ഷന്റെ പദവിയുടെയും രാജ്യസഭയുടെയും അന്തസ്സിനെ അപമാനിച്ചു എന്നാണ് സംഭവത്തെക്കുറിച്ചു ബി കെ ഹരിപ്രസാദ് പ്രതികരിച്ചത്. അന്നു തന്നെ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചെങ്കിലും പരിശോധിച്ചു വേണ്ടത് ചെയ്യാമെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞത്.
സഭ ഇന്നലെ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ കരുതിക്കൂട്ടിയുള്ള അധിക്ഷേപം ഉണ്ടെന്ന് ആര്‍ജെഡി എംപി മനോജ്കുമാര്‍ ഝാ ചൂണ്ടിക്കാട്ടി. പിന്നീടാണ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യുന്നതായി അധ്യക്ഷന്‍ അറിയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss