|    Aug 22 Tue, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്നലെ സഭാനടപടികള്‍ ആരംഭിച്ച ഉടന്‍തന്നെ രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മയാണ് വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് സംസാരിച്ച ഗുലാംനബി ആസാദ് രാജ്യസഭാ തിരഞ്ഞെടുപ്പ് നീതിപൂര്‍വവും സ്വതന്ത്രവുമായാണ് നടക്കേണ്ടതെന്ന് പറഞ്ഞു. എന്നാല്‍, ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്ത മൂന്നു കാര്യങ്ങള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ രാജ്യസഭ ഇന്നലെ രണ്ടുതവണ നിര്‍ത്തിവച്ചു. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും വിഷയം ഉന്നയിച്ച് സംസാരിച്ച കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ ആരോപിച്ചു.  തുടര്‍ന്ന് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയി.അതേസമയം, ബംഗളൂരുവില്‍ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.എന്നാല്‍, മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ രാജ്യസഭ 10 മിനിറ്റ് നേരത്തേക്ക് പിരിയുകയായിരുന്നു. ശൂന്യവേളയില്‍ വീണ്ടും വിഷയം ഉന്നയിക്കാന്‍   കപില്‍ സിബല്‍ ശ്രമിച്ചെങ്കിലും അധ്യക്ഷന്‍ അനുവദിച്ചില്ല.തുടര്‍ന്ന് സഭ വീണ്ടും പ്രക്ഷുബ്ധമായി. ഇതോടെ, രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക