|    Jun 22 Fri, 2018 3:20 am
FLASH NEWS
Home   >  National   >  

പാര്‍ലമെന്റിലെ സച്ചിന്റെ കന്നി പ്രസംഗം തടസപ്പെടുത്തി കോണ്‍ഗ്രസ്

Published : 21st December 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: രാജ്യസഭിയില്‍ തന്റെ കന്നി പ്രസംഗത്തിന് തയ്യാറായ സച്ചിന്‍ ടെഡുല്‍ക്കര്‍ക്ക് ബഹളത്തെ തുടര്‍ന്ന് സംസാരം പൂര്‍ത്തിയാക്കാനായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ബഹളം വച്ചതാണ് സച്ചിന്റെ പ്രസംഗം തടസപ്പെടാന്‍ കാരണമായത്.

പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാത്തിന്റെ പേരില്‍ നിരവധി വിമര്‍ശനം നേരിട്ടിരുന്ന ക്രിക്കറ്റ് ഇതിഹാസം ‘കളിക്കാനുള്ള അവകാശവും രാജ്യത്തെ കായിക മേഖലയുടെ ഭാവിയും’ എന്ന വിഷയത്തില്‍ ചര്‍ച്ചക്കായി നോട്ടിസ് നല്‍കിയിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച സച്ചിന്റെ പ്രസംഗം പക്ഷേ ബഹളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
സ്‌കുള്‍ കരിക്കുലത്തില്‍ കായിക മേഖല ഉള്‍പ്പെടുത്തുക തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിക്കാനും സച്ചിന് പദ്ധതിയുണ്ടായിരുന്നു.
ബഹളം തീരാന്‍ പത്തു മിനിറ്റോളം കാത്തു നിന്നെങ്കിലും രാജ്യസഭാധ്യക്ഷന്റെ ശാസന വകവയ്ക്കാതെ കോണ്‍ഗ്രസ് എംപിമാര്‍ ബഹളം തുടര്‍ന്നതോടെ സച്ചില്‍ പിന്‍മാറുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss