|    Aug 18 Fri, 2017 4:05 pm
FLASH NEWS
Home   >  National   >  

പാര്‍ലമെന്റിലും പ്രതിഷേധം, ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published : 18th November 2016 | Posted By: G.A.G

parliament

ന്യൂഡല്‍ഹി :നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെച്ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ രണ്ടുമണിവരെ നടപടികള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.
നോട്ടിനായി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ഉറി ആക്രമണത്തില്‍ നഷ്ടപ്പെട്ടവരേക്കാള്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന സഭയില്‍ കൂടുതല്‍ ബഹളങ്ങള്‍ക്ക് വഴിവെച്ചു. ബിജെപി എംപിമാര്‍ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ആസാദ് താനല്ല, സര്‍ക്കാരാണ് ജനങ്ങളോട് മാപ്പു പറയേണ്ടതെന്നും പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക