|    May 25 Fri, 2018 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 16ന്

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 16നു തുടങ്ങുമെന്നു ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. രാജ്യസഭാ സെക്രട്ടറി ജനറലും ഇത്തരം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബര്‍ 16നു സമ്മേളനം അവസാനിച്ചേക്കും. ശീതകാല സമ്മേളനം ഇത്തവണ നേരത്തെയാണ്. ഇതിനു മുമ്പ് നവംബര്‍ മൂന്നാംവാരമോ നാലാംവാരമോ ആയിരുന്നു ശീതകാല സമ്മേളനം തുടങ്ങിയിരുന്നത്. ഒരു മാസം നീളുന്ന സമ്മേളനത്തില്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം ചര്‍ച്ചയാവും. ശീതകാലസമ്മേളനം നവംബര്‍ 16നു തുടങ്ങി ഡിസംബര്‍ 16ന് അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതി ഈ മാസം 13ന് ശുപാര്‍ശചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss