|    Jul 23 Sun, 2017 12:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ലമെന്ററി സെക്രട്ടറി: എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പരാതി

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെ പരിധിയില്‍പ്പെടുത്തി പഞ്ചാബ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്ന എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇതേ വിഷയത്തി ല്‍ തങ്ങളുടെ ഡല്‍ഹിയിലെ 21 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെടുന്ന ഒരു പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കവെയാണ് പഞ്ചാബിലെയും ഹിമാചലിലെയും പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്ന യഥാക്രമം 24, 9 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബി ല്‍ ശിരോമണി അകാലിദള്‍, ബിജെപി എന്നിവയുടെയും ഹിമാചലില്‍ കോണ്‍ഗ്രസ്സിന്റെയും എംഎല്‍എമാരാണ് പദവി വഹിക്കുന്നത്.
എന്നാല്‍, തങ്ങളുടെ എംഎല്‍എമാര്‍ അധിക ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ പേരില്‍ ശമ്പളമടക്കമുള്ള യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും കൈപ്പറ്റുന്നില്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക