|    Feb 20 Tue, 2018 1:39 am
FLASH NEWS
Home   >  Sports  >  Cricket  >  

പാര്‍ഥിവ് പട്ടേലിന് പരിക്ക്; ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായേക്കും

Published : 12th December 2017 | Posted By: vishnu vis


ന്യൂഡല്‍ഹി: ഗുജറാത്ത് ക്രിക്കറ്റ് ടീം നായകന്‍ പാര്‍ഥിവ് പട്ടേലിന് ഇന്ത്യക്കൊപ്പമുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായേക്കും. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ പട്ടേലിന് രഞ്ജി ട്രോഫി മല്‍സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടി നല്‍കുന്നത്. 32 കാരനായ പട്ടേലിന്റെ വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഇന്ത്യക്കുവേണ്ടി 23 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച പാര്‍ഥിവിന്റെ സമ്പാദ്യം 33.77 ശരാശരിയില്‍ 1809 റണ്‍സാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവിനെ വൃധിമാന്‍ സാഹയ്ക്ക് പകരക്കാരനായി ടീമിലേക്ക് പരഗണിച്ചിരുന്നെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. 2016ല്‍ ഇംഗ്ലണ്ടിനെതിരെയാണ് പാര്‍ഥിവ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss