|    Nov 21 Tue, 2017 6:35 am
FLASH NEWS
Home   >  Just In   >  

പാര്‍ഥസാരഥി ക്ഷേത്രം: കലാപാഹ്വാനവുമായി മേജര്‍ രവിയുടെ ശബ്ദസന്ദേശം പുറത്ത്

Published : 8th November 2017 | Posted By: mi.ptk

തിരുവനന്തപുരം:  ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി. ഒരുമിനിറ്റ് 58 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ശബ്ദരേഖയില്‍ മുഴുനീളം വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങളാണ്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതാവുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു. ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദരേഖയാണ് പുറത്തായത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് രാവിലെ താന്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ദുര്‍ഗാ ദേവിയെ അപമാനിച്ചതിന് ഒരു വര്‍ഷം മുമ്പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും തന്നെ ക്രൂശിച്ചെന്നും തന്റെ ഭാഗത്ത് നില്‍ക്കാന്‍ ആരുമുണ്ടായില്ലെന്നും രവി പരിഭവം പറയുന്നുണ്ട്. ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക