|    Oct 19 Thu, 2017 7:32 am
FLASH NEWS

പാര്‍ട്ടി ഫണ്ടില്‍ ലക്ഷങ്ങളുടെ തിരിമറി; അന്വേഷണം നടത്തും

Published : 4th August 2017 | Posted By: fsq

 

കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പാര്‍ട്ടിഫണ്ടില്‍ നിന്നും ലക്ഷങ്ങളുടെ തിരിമറിനടന്നുവെന്ന ആരോപണത്തില്‍ ശക്തമായ അന്വേഷണം. ഇതുസംബന്ധിച്ച് രൂപീകരിച്ച അന്വേഷണ കമ്മിഷന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പാര്‍ട്ടി ഫണ്ടില്‍നിന്നും ലക്ഷങ്ങള്‍ തിരിമറി നടന്നുവെന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന കര്‍ശന നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടിയോഗത്തില്‍ വിഷയം അനൗദ്യോഗികമായി ഉന്നയിച്ചതായും സൂചന ണ്ട്. പാര്‍ട്ടി ഓഫിസില്‍ കണക്ക് കൈകാര്യം ചെയ്തിരുന്ന ജില്ലാ കമ്മിറ്റിയംഗത്തെ സാമ്പത്തിക ചുമതലയില്‍ നിന്നും മാറ്റിയിരുന്നു. ക്രമക്കേട് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെ ക്രട്ടറിയേറ്റ് യോഗം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി രാജേന്ദ്രന്‍, എസ് രാജേന്ദ്രന്‍ എന്നിവരെ നിയോഗിച്ചിരുന്നു. ഓഫിസിലെ അക്കൗണ്ടില്‍ പാര്‍ട്ടിഫണ്ട്, സംഭാവന, ലെവി വിഹിതം തുടങ്ങിയവയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം കണക്കു പരിശോധിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.——

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക