|    May 29 Mon, 2017 10:54 pm
FLASH NEWS

പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവിധ പിന്തുണയും നല്‍കി: റോയി വാരികാട്ട്

Published : 22nd May 2016 | Posted By: SMR

തൊടുപുഴ: എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് നിയോജകമണ്ഡലം കമ്മിറ്റിയും പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാവിധമായ പിന്തുണയും നല്‍കിയതായി തൊടുപുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. റോയി വാരികാട്ട് തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയോജക മണ്ഡലം കമ്മിറ്റിയും പ്രവര്‍ത്തകരും മികച്ച പ്രവര്‍ത്തനങ്ങളാണ് തനിക്ക് വേണ്ടി നടത്തിയത്. എല്ലാ ഘട്ടത്തിലും പാര്‍ട്ടി തന്നോടൊപ്പം നിന്നു. സ്ഥാനാര്‍ഥി എന്ന രീതിയില്‍ മനുഷ്യ സാധ്യമായ രീതിയില്‍ പരമാവധി വോട്ടര്‍മാരെ കണ്ടു. ഒരുപക്ഷേ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ കണ്ടത് താനായിരിക്കും. പരാജയത്തെക്കുറിച്ച് പാര്‍ട്ടിയുമായി കൂടിയാലോചിച്ച് പഠനങ്ങള്‍ക്ക് ശേഷം പ്രതികരിക്കും. തനിക്കു വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്ത പൊതുജനങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും റോയി വാരികാട്ട് നന്ദി പറഞ്ഞു. എന്നാല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് വോട്ടുകളുടെ ചോര്‍ച്ചയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ റോയി വാരികാട്ട് തയ്യാറായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day