|    Jun 24 Sun, 2018 4:32 pm
FLASH NEWS
Home   >  Kerala   >  

പാര്‍ട്ടി പ്രവര്‍ത്തകയെ ശല്യം ചെയ്ത മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരേ നടപടി

Published : 30th May 2017 | Posted By: mi.ptk

കുറ്റിക്കോല്‍: സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സിപിഎം ബേഡകം ഏരിയാ കമ്മിറ്റിയില്‍ വിവാദം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് മൂന്ന് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചു. മുന്നാട്, കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രണ്ടുപേരെ പുറത്താക്കികൊണ്ടുള്ള ലോക്കല്‍ കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്‍കി. കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നേരത്തെ തന്നെ ഏരിയാ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. ഭര്‍തൃമതിയായ കുടുംബശ്രീ അംഗമാണ് കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഒരു സ്ത്രീ അടക്കം മൂന്നുപേരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ കഴമ്പുള്ളതാണെന്നും ആരോപണ വിധേയനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ആളെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുന്നാട് ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേയും സ്ത്രീ വിഷയത്തിലാണ് അച്ചടക്ക നടപടിയുണ്ടായത്. കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ യുവതിയെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുന്നതായും കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. ഫോണ്‍ വിളി ശല്യം രൂക്ഷമായതോടെ ഭര്‍തൃമതിയായ യുവതി പാര്‍ട്ടിക്ക് പരാതി നല്‍കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss