|    Jan 16 Tue, 2018 3:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാര്‍ട്ടി പിളര്‍ന്നിട്ടില്ല: ജോയി എബ്രഹാം

Published : 4th March 2016 | Posted By: SMR

കോട്ടയം: കേരള കോണ്‍ഗ്രസ്(എം)പിളര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ എട്ട് എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പമുണ്ട്. ഉന്നതാധികാര സമിതിയിലെ നാലുപേര്‍ മാത്രമാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലരും പാര്‍ട്ടി വിട്ടുപോവുന്നത് സ്വാഭാവികമാണ്. പോവുന്ന പോക്കില്‍ എന്തും വിളിച്ച് പറയാമെന്നത് പ്രതിഷേധാര്‍ഹമാണ്. ദുരാരോപണങ്ങള്‍ ഉന്നയിച്ച് മിടുക്കന്‍മാരായി ആരും പോവേണ്ടതില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അല്‍പ്പത്തമാണ്. കഴിഞ്ഞ പത്തുവര്‍ഷമായിട്ട് ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയുടെ ശീതളച്ഛായയിലാണ് കഴിഞ്ഞതെന്നും ജോയി എബ്രഹാം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day