|    Dec 13 Thu, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാര്‍ട്ടി പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം: കേരളാ കോണ്‍. (എം) മുഖപത്രം

Published : 15th August 2016 | Posted By: SMR

കോട്ടയം: കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്താന്‍ ശ്രമിച്ചതായി മുഖപത്രമായ പ്രതിച്ഛായ. ബാര്‍കോഴ ആരോപണത്തെതുടര്‍ന്ന് കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ച ഘട്ടത്തിലായിരുന്നു ഈ രാഷ്ട്രീയ നീക്കം നടന്നതെന്ന് മുഖപത്രത്തില്‍ പറയുന്നു. രാജി പ്രഖ്യാപനത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന്, ഒരു മന്ത്രി തന്നെ ജലസേചന മന്ത്രി പി ജെ ജോസഫിന്റെ വസതിയിലേക്ക് പോയി. പാര്‍ട്ടി ചെയര്‍മാനോടൊപ്പം വൈസ് ചെയര്‍മാനും മന്ത്രിസ്ഥാനം രാജിവച്ചെങ്കിലോയെന്ന് ഭയപ്പെട്ടിട്ടായിരുന്നു ഈ നീക്കം. രാജി തടയാനും സമ്മര്‍ദ്ദം ശക്തമാണെങ്കില്‍ പാര്‍ട്ടിയെ ഒരിക്കല്‍ കൂടി പിളര്‍ത്തി മറ്റൊരു കേരളാ കോണ്‍ഗ്രസ്സിനു കൂടി രൂപം കൊടുക്കാനായിരുന്നു ഇതിനുപിന്നില്‍. അന്നത് നടന്നില്ല. എങ്കിലും അതിന്റെ തുടര്‍ച്ചയായിട്ടാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെയും കൂട്ടരുടെയും പിളര്‍ന്നു പോവലിനെ വിലയിരുത്തേണ്ടതെന്നും പ്രതിച്ഛായയില്‍ പറയുന്നു. മാണിയുടെ രാജി അന്നു തന്നെ പ്രാബല്യത്തില്‍ വരുത്തിയ മുഖ്യമന്ത്രി, ഒപ്പം രാജിവച്ച ചീഫ് വിപ്പിന്റെ രാജി പോക്കറ്റിലിട്ടു നടത്തിയ രാഷ്ട്രീയക്കളിയും കേരളാ കോണ്‍ഗ്രസ്സിന്റെ നെഞ്ചില്‍ മുറിവുണ്ടാക്കി. അതിനുമുമ്പ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ രാജി സ്വീകരിക്കലിലുമുണ്ടായി ഇത്തരത്തിലൊരു ഹീനതന്ത്രമെന്നും മുഖപത്രത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss