|    May 29 Mon, 2017 9:47 am
FLASH NEWS

പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നു;കെജരിവാളിന് എഎപി എംഎല്‍എയുടെ കത്ത്

Published : 5th September 2016 | Posted By: mi.ptk

kejrival

ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റിനായി സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന് കത്ത്. എഎപി എംഎല്‍എ ദേവീന്ദര്‍ ഷെറാവത്ത് ആണ് കെജരിവാളിന് കത്ത് നല്‍കിയത്. ഇത്തരം ചൂഷണങ്ങള്‍ തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അവര്‍ക്കും അതില്‍ പങ്കുണ്ടെന്ന് പറയേണ്ടിവരുമെന്നും മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഷെരാവത്ത് കത്തില്‍ പറയുന്നുണ്ട്. നാല് നേതാക്കളിരുന്ന് പാര്‍ട്ടിയെയും രാജ്യത്തെയും ഭരിക്കുന്ന നിലപാട് ശരിയല്ല.ഇക്കാര്യത്തില്‍ കെജരിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.
ലൈംഗികാപവാദത്തെ തുടര്‍ന്ന് സന്ദീപ് കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച അശുതോഷിനെ പോലുള്ളവര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അശുതോഷ്,സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ എന്നിവരുടെ കൂട്ടുകെട്ടാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ദേവീന്ദര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day