|    Jun 25 Sun, 2017 10:47 am
FLASH NEWS

പാര്‍ട്ടി നടത്താന്‍ സ്വരൂപിച്ച പണം സഹപാഠിയുടെ ചികില്‍സയ്ക്കു നല്‍കി

Published : 18th February 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഫെയര്‍വെല്‍ പാര്‍ട്ടി നടത്താനായി സ്വരൂപിച്ച പണം സഹപാഠിയുടെ കാന്‍സര്‍ ചികില്‍സക്കായി നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. ചങ്ങനാശ്ശേരി ഫാത്തിമാ കോളജ് ഓഫ് മാനേജമെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികളാണ് മാതൃകയായത്.
പഠനവും കഴിഞ്ഞ് ഫെയര്‍വെല്‍പാര്‍ട്ടിക്കായി പണം സ്വരൂപീക്കുകയും അതിനായി ദിവസവും നിശ്ചയിച്ചു. ഇതിനിടയിലാണ് കോളജിലെ രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയും ഇത്തിത്താനം മലകുന്നം കൊച്ചുപറമ്പില്‍ ഫെബിന്‍ കെ സണ്ണിക്കു കാന്‍സര്‍ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയല്‍ ചികില്‍സയിലാണെന്ന് സഹപാഠികള്‍ അറിയുന്നത്. തുടര്‍ന്നു പാട്ടും പാര്‍ട്ടിയുമെല്ലാം ഉപേക്ഷിച്ച് സഹപാഠികള്‍ സ്വരൂപിച്ച പണം ഫെബിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോളജില്‍ നടന്ന ചടങ്ങില്‍ ഫെബിന്റെ സഹോദരനു പ്രിന്‍സിപ്പല്‍ ഉഷ മുഹമ്മദ് ഷാജി തുക കൈമാറി.
വൈസ് പ്രിന്‍സിപ്പല്‍ സൂസന്ന ഫിലിപ്പ്, രാജി ചന്ദ്രന്‍,നിഷമനോജ്, കൊച്ചുമോന്‍, മിനിപ്രകാശ്, ജി രമേശ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക