|    Oct 18 Thu, 2018 7:34 pm
FLASH NEWS

പാര്‍ട്ടി ട്രേഡ് യൂനിയന്‍ നേതാവും കുടുംബവും തെരുവിലേക്ക്‌

Published : 22nd December 2017 | Posted By: kasim kzm

വടകര : ആര്‍എംപിഐ നേതൃത്വത്തിന്റെ തെറ്റായ ഇടപെടലും, ഒരു നേതാവിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും പാര്‍ട്ടി ട്രേഡ് യൂനിയന്‍ നേതാവും കുടുംബവും തെരുവിലേക്ക്. ആര്‍എംപിഐ അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ചിറയില്‍ സുഗതനെതിരെയാണ് പാര്‍ട്ടി ട്രേഡ് യൂനിയന്‍ നേതാവും ആര്‍എംടിയു ഓട്ടോ സെക്ഷന്‍ വടകര ടൗണ്‍ വൈസ് പ്രസിഡന്റുമായ വലിയ പറമ്പത്ത് സദാനന്ദനാണ് നേതൃത്വത്തിനെതിരേ രംഗത്ത് വന്നത്.
അഴിയൂര്‍ ചാലിയാട്ട് താമസിക്കുന്ന ചിറയില്‍ ജമീല, സഹോദരന്‍ മുസ്തഫ എന്നിവരുടെ കൈവശമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സദാനന്ദന്‍. തന്നെയും കുടുംബത്തെയും വീട്ടില്‍ നി ന്നും ഇറക്കിവിടാന്‍ ശ്രമിച്ച് വീ ടും സ്ഥലവും മുഴുവന്‍ പണ വും നല്‍കാതെ സുഗതന്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായതെന്ന് സദാനന്ദനും, സ്ഥലമുടമ യായ ജമീലയും വാര്‍ത്താസ മ്മേളനത്തില്‍ ആരോപിച്ചു.
ഇതിന്റെ പേരില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി താന്‍ കോടതി കയറിയിറങ്ങുകയാണെ ന്നും കേസിനായി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചതായും ഇതേ തുടര്‍ന്ന് ഏത് നിമിഷവും വീട് ഒഴിഞ്ഞ് താനും കുടുംബവും തെരുവിലിറങ്ങേണ്ട അവസ്ഥയാണെന്നും സദാനന്ദന്‍ പറഞ്ഞു.
പഴകി ജീര്‍ണിച്ച വീട് വീട്ടുടമയായ ജമീലയുടെ സമ്മതത്തോടെ താന്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തി റിപ്പയര്‍ ചെയ്തു. വീടും സ്ഥലവും തനിക്ക് നല്‍കുമെന്ന ഉറപ്പിലാണ് വലിയ തുക ചിലവഴിച്ച് പ്രവൃത്തി നടത്തിയത്. എന്നാല്‍ വീട്ടുടമയുടെ അയല്‍വാസിയായ സുഗതന്‍ താനറിയാതെ വീടും സ്ഥലവും രഹസ്യമായി രജിസ്റ്റര്‍ നടത്തി തട്ടിയെടുക്കുകയാണുണ്ടായത്.
ആറുപേരുടെ കൂട്ടുസ്വത്തായ ഈ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടുപോയ ജമീലയുടെ സഹോദരന്‍ ഇസ്മായിലിനും അവകാശപ്പെട്ടതാണ്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞി ട്ടും യാതൊരു വിവരവുമില്ലാത്ത ഇസ്മായിലിന്റെ പേരിലുള്ള ഓഹരി അവകാശം സുഗതന്‍ വ്യാജ രേഖ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതാ യും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ഇരുവരും ആരോപിച്ചു.
ജമീലക്ക് ലഭിക്കേണ്ട ബാ ക്കി പണത്തിന് പല തവണ ചോദിച്ചിട്ടും ഒഴിവുകള്‍ പറഞ്ഞ് സുഗതന്‍ പിന്‍മാറുകയാണുണ്ടായതെന്ന് ജമീല ആരോപിച്ചു. ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും ഇവര്‍ പറഞ്ഞു.
അതേസമയം കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എംപിഐ നേതൃത്വത്തെ സമീപിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം തന്നെ വഞ്ചിക്കുകയാണുണ്ടായതെന്ന് സദാനന്ദന്‍ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു അടക്കം പല തവണ മധ്യസ്ഥം വഹിച്ചെങ്കിലും ജമീലക്ക് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച സാക്ഷി പട്ടികയില്‍ നിന്നും ഒഴിവായാല്‍ തനിക്ക് തരാമെന്ന് പറഞ്ഞ പണം നല്‍കുമെന്നായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ പാര്‍ട്ടി നേതൃ ത്വം സ്വീകരിച്ച സമീപനത്തിനെതിരേ കോടതിയില്‍ ജമീലക്ക് അനുകൂലമായ നിലപാട് എടുക്കാനാണ് സദാനന്ദന്റെ തീരുമാനം. ഇതേ തുടര്‍ന്ന് സദാനന്ദന്‍ സര്‍വ്വകക്ഷിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss