|    Jun 18 Mon, 2018 5:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കും: പി ജെ കുര്യന്‍

Published : 4th June 2018 | Posted By: kasim kzm

പത്തനംതിട്ട: രാജ്യസഭാ എംപി സ്ഥാനം നല്‍കിയത് താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പി ജെ കുര്യന്‍. എംപി സ്ഥാനം ചോദിച്ചുവാങ്ങിയതല്ല. താന്‍ മാറിനില്‍ക്കണമെന്ന യുവ എംഎല്‍എമാരുടെയും നേതാക്കളുടെയും ആവശ്യത്തെയും വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ തോറ്റതിന്റെ ഉത്തരവാദിത്തം ഒരാളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പ്രവര്‍ത്തനം താഴേത്തട്ടില്‍ എത്താതിരുന്നതാണ് പരാജയ കാരണം. യുവ നേതാക്കളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്നതാണ് പാര്‍ട്ടി. തനിക്ക് എല്ലാ പദവികളും നല്‍കിയത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 വര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷമാണ് തനിക്ക് എംപി സ്ഥാനം ലഭിച്ചത്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മല്‍സരരംഗത്തു നിന്ന് മാറിനില്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss