|    Dec 17 Mon, 2018 3:17 am
FLASH NEWS
Home   >  Kerala   >  

പാര്‍ട്ടിവിട്ടു: യുവാവിനെ സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചു

Published : 15th July 2018 | Posted By: sruthi srt

തിരുവല്ല: പാര്‍ട്ടി വിട്ടുപോയതിന്റെ പേരില്‍ യുവാവിനെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ യുവാവ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയതിന് പിന്നാലെ ഇയാളുടെ വീടിനുനേരെ അക്രമം നടത്തിയതായും മാതാവിനെ മര്‍ദ്ദിച്ചതായും പരാതി. പെരിങ്ങര തെക്കേക്കറ്റ് പടിഞ്ഞാറേതിന്‍ ജയകുമാര്‍(28), മാതാവ് ജഗദമ്മ(50) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റുവെന്നാണ് പുളിക്കീഴ് പോലിസില്‍ പരാതി ലഭിച്ചത്. പോലിസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ പെരിങ്ങര ജങ്ഷനടുത്തായിരുന്നു സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാര്‍, മേഖലാ ഭാരവാഹി വിജിത്ത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതത്രേ. പാര്‍ട്ടി വിട്ടതിനൊപ്പം റേഷന്‍ കടയില്‍ നിന്നും അരി ലഭിക്കില്ലെന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും അക്രമത്തിനു കാരണമായി ജയകുമാര്‍ പറയുന്നത്. പിന്നീട് രാത്രി എട്ടുമണിയോടെ ജയകുമാറിന്റെ വീടിന്റെ ജനാലകള്‍ തകര്‍ത്തതായും മാതാവ് ജഗദമ്മയെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്ന് ജയകുമാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss