|    Jul 17 Tue, 2018 7:02 pm
FLASH NEWS

പാര്‍ട്ടിയെ നാണംകെടുത്തിയ നഗരസഭാ സെക്രട്ടറിക്കെതിരേ രൂക്ഷ വിമര്‍ശനം

Published : 18th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി ഏരിയാ കമ്മിറ്റിക്ക് കീഴിലെ പൊന്നാനി നഗരസഭാ പരിധിയിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പൊന്നാനി നഗരസഭാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശം.നഗരസഭാ പരിധിയിലെ അഞ്ച് ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ് ഇതിനകം പൂര്‍ത്തിയായത്. സംസ്ഥാനത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് വിജയകരമായി മുന്നേറുന്ന നഗരസഭയാണ് പൊന്നാനി. എന്നാല്‍ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി വരുന്നതിനിടയില്‍ നഗരസഭാ സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് തന്നെ അവമതിപ്പുണ്ടാക്കിയെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുത്ത അംഗങ്ങള്‍ ആരോപണമുന്നയിച്ചത്. സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ് സദുദ്ദേശത്തോടെ ആയിരുന്നുവെങ്കിലും,  ഇത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ ദോഷമുണ്ടാക്കിയെന്നും, ഇതിന് തൊട്ടുപിന്നാലെ കൊതുകു നശീകരണത്തിന്റെ പേരില്‍ ഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയത് തെറ്റായി പോയെന്നും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആരോപണമുയര്‍ന്നു.സെക്രട്ടറിയുടെ ഇത്തരം നടപടികള്‍ മൂലം പാര്‍ട്ടിക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഏറെ ക്ഷീണമുണ്ടാക്കിയെന്നും ചില ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ യോഗങ്ങളില്‍ പറഞ്ഞു. ഇത്തരം ചെയ്തികള്‍ക്ക് തങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നില്‍ നിസ്സഹായരമ്പുന്നുണ്ടെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഇതെല്ലാം പ്രതിപക്ഷ ആരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് നേതാക്കള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പൊന്നാനി നഗരസഭയില്‍ 45 ബ്രാഞ്ചുകമ്മിറ്റികളാണ് ഉള്ളത്. ഇതില്‍ അഞ്ച്  ബ്രാഞ്ച് സമ്മേളനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.ഈ ആഴ്ചയാണ് നഗരസഭയില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ബ്രാഞ്ചുകളിലെ സമ്മേളനങ്ങള്‍ ചേരാനിരിക്കുന്നത്. വരും ദിവസങ്ങളിലെ സമ്മേളനങ്ങളിലും സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശമുയരാനാണ് സാധ്യത. തിങ്കളാഴ്ച പൊന്നാനി ഏരിയാ കമ്മറ്റിക്കു കീഴില്‍ വെളിയങ്കോട് അയ്യോട്ടിച്ചിറ ബ്രാഞ്ച് സമ്മേളനം നടക്കും. ചൊവ്വാഴ്ച പള്ളപ്രം, കാഞ്ഞിരമുക്ക് സൗത്ത്, വെളിയങ്കോട് പത്തുമുറി, എരിക്കമണ്ണ, ചെറവല്ലൂര്‍, എന്നിവിടങ്ങളിലും, ബുധനാഴ്ച കടവനാട്, ഈശ്വരമംഗലം, പെരുമ്പടപ്പ് ബ്ലോക്ക്, കാഞ്ഞിരമുക്ക് സെന്റര്‍, മുള മുക്ക്, എന്നീ ബ്രാഞ്ചുകളിലെ സമ്മേളനങ്ങളും, 21ന് വ്യാഴാഴ്ച അഴീക്കല്‍, മാറഞ്ചേരി ,കോടത്തൂര്‍ ,നാക്കോല, പുളിക്കക്കടവ് എന്നീ ബ്രാഞ്ച് സമ്മേളനങ്ങളും നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss