|    Aug 21 Tue, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയത് ആരെന്ന് സിപിഎം പരിശോധിക്കണം: എംകെ ഫൈസി

Published : 6th August 2018 | Posted By: kasim kzm

ഒറ്റപ്പാലം: പാര്‍ട്ടിയില്‍ ആരൊക്കെയാണു നുഴഞ്ഞു കയറിയതെന്നു സിപിഎം ആത്മപരിശോധന നടത്തണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഒറ്റപ്പാലം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ ദേശീയ പ്രസിഡന്റിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ വ്യക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണ്. എവിടെയും നുഴഞ്ഞുകയറുക എന്നതു പാര്‍ട്ടിയുടെ അജണ്ടയല്ല. എന്നാല്‍ സിപിഎമ്മില്‍ ഈ അടുത്തകാലത്തായി സംഘപരിവാരങ്ങള്‍ നുഴഞ്ഞുകയറിയ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആര്‍എസ്എസ് അജണ്ടകള്‍ ഒളിച്ചു കടത്തിയത് ഏറ്റവും പുതിയ ഉദാഹരണമാണ്. വി എസ് അച്യുതാനന്ദന്‍ മുമ്പ് കേരളം മുസ്‌ലിം രാജ്യമാക്കാനുള്ള ശ്രമമുണ്ടെന്ന തരത്തില്‍ നടത്തിയ പരാമര്‍ശം ഇന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയധ്രുവീകരണത്തിനു വേണ്ടി സംഘപരിവാരം ഉപയോഗിക്കുന്നുണ്ട്. സിപിഎം കുറച്ചു കാലങ്ങളായി തുടരുന്ന ഫാഷിസ്റ്റ് വിധേയത്വമാണു പുനപ്പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സമിതിയംഗം ഇ എസ് ഖാജാ ഹുസയ്ന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ മേരീ എബ്രഹാം, സക്കീര്‍ ഹുസയ്ന്‍, ജില്ലാ സെക്രട്ടറിമാരായ മജീദ് കെ എ, സഹീര്‍ ബാബു, ശരീഫ അബൂബക്കര്‍, ട്രഷറര്‍ അശ്‌റഫ് കെ പി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss