|    Dec 18 Tue, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ട്ടിയില്‍ കുറ്റവാളികള്‍ പെരുകുന്നു; ബിജെപി എംഎല്‍എ രാജിവച്ചു

Published : 14th November 2018 | Posted By: kasim kzm

മുംബൈ: പാര്‍ട്ടിയില്‍ കുറ്റവാളികള്‍ പെരുകുന്നുവെന്നു പറഞ്ഞു ബിജെപി എംഎല്‍എ രാജിവച്ചു. മഹാരാഷ്ട്രയിലെ ധൂലെ നിയമസഭാംഗമായ അനില്‍ ഗോട്ടെയാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.
എന്‍സിപിയില്‍ നിന്നു ചില നേതാക്കള്‍ക്കു ബിജെപിയില്‍ അംഗത്വം നല്‍കിയതിനെ ഗോട്ടെ എതിര്‍ത്തിരുന്നു. കഴിഞ്ഞമാസം സംസ്ഥാന നിയമസഭയിലെ മറ്റൊരു ബിജെപി അംഗവും രാജിവച്ചിരുന്നു.
ഈ മാസം 19ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുകയും പാര്‍ട്ടി ഉപേക്ഷിക്കുകയും ചെയ്യുമെന്നു അനില്‍ ഗോട്ടെ പറഞ്ഞു.
2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച ഗോട്ടെ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. അബ്ദുല്‍ കരീം ടെല്‍ഗി ഉള്‍പ്പെടുന്ന വ്യാജ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണ കേസില്‍ നേരത്തെ അറസ്റ്റിലായ ഗോട്ടെ ഇപ്പോള്‍ ജാമ്യത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss