|    Oct 16 Tue, 2018 1:09 pm
FLASH NEWS
Home   >  Kerala   >  

പാര്‍ട്ടിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു;യുവ നേതാവിനെതിരെ ലീഗ് നടപടി

Published : 16th September 2017 | Posted By: mi.ptk

മലപ്പുറം: പാര്‍ട്ടി നിലപാടുകളെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവ നേതാവിനെതിരെ ലീഗ് നടപടി. എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍എ കരീമിനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്. കരീമിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും ലീഗ് നീക്കി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെതുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടെ സംഘടനാ രീതിക്ക് നിരക്കാത്ത തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിനാലാണ് നടപടിയെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.
‘ജനം തോല്‍പ്പിക്കുന്നതുവരെ മത്സരിക്കാന്‍ അവസരം ലഭിച്ചവരും ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കല്‍ പോലും മത്സരിക്കാന്‍ കഴിയാത്ത വിധം ‘ജനകീയത’കൈമുതലാക്കിയവും വേങ്ങരയില്‍ യുഡിഎഫിനായി രംഗത്തിറങ്ങറുതേ’ എന്നായിരുന്നു കരീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
യുവജന വിദ്യാര്‍ഥി പ്രതിനിധികളിലൊരാള്‍ എംഎല്‍എമാരില്‍ ഒരാളായി ഉണ്ടാകുന്നത് പാര്‍ട്ടി പുതിയ കാലത്തോടു കാട്ടുന്ന സംവേദനമായിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss